
തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കാട്ടിക്കുന്ന് ശാഖ ആർ.ശങ്കർ സ്‌മാരക കുടുംബ യൂണിറ്റ് നമ്പർ ആറിന്റെ മാസാന്തര പൊതുയോഗം കടവിൽ പറമ്പിൽ ശശിധരന്റെ വസതിയിൽ നടന്നു. ശാഖാ സെക്രട്ടറി കെ.കെ. ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് രണ്ടാം വാർഡ് അംഗം സുനിൽ മുണ്ടക്കൽ, വനിതാ സംഘം പ്രസിഡന്റ് ബിനു ഷാജി, സെക്രട്ടറി രമ വിജയൻ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് വി.പി. പവിത്രൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എം.കെ. രവീന്ദ്രൻ നന്ദി പറഞ്ഞു.