കളമശേരി: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുമ്പോൾ 25 ഓളം ജീവനക്കാരുടേയും സ്റ്റേറ്റ് സിലബസിലുള്ള കുട്ടികളുടേയും ഭാവി ചോദ്യചിഹ്നമാകുന്നു. ഇതിനെ സംബന്ധിച്ച ഉറപ്പ് ആരും നൽകിയിട്ടില്ല.തൊഴിലാളി സംഘടനകളുടെ ഈറ്റില്ലമായ വ്യവസായ മേഖലയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സർവ്വീസ് സൊസൈറ്റിയായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
2004 ൽ ഫാക്ടിന്റെ വിവിധ സ്കൂളുകളിലെ 260 ഓളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുകയും എയ്ഡഡ് സ്കൂൾ ഉൾപ്പടെ നാല് വിദ്യാലയങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറിയപ്പോൾ യൂണിയനുകൾ കൈയുംകെട്ടി നോക്കി നിന്നത് ചരിത്രം. ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ നിന്നപ്പോൾ മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയും നഷ്ടപ്പെട്ടു. തുടരെ തുടരെ വിവിധ മേഖലകൾ കരാർവത്കരിപ്പെട്ടു കഴിഞ്ഞു. ഇന്നതൊരു തുടർക്കഥയാണ്.
ഈ വിഷയത്തിൽ ഓഫീസർ സംഘടനകളുൾപ്പടെ എട്ട് യൂണിയനുകൾ നിശ്ശബ്ദത പാലിക്കുകയാണ്.
.