ഞാറക്കൽ: ഇന്ധന, മരുന്നുവില വർദ്ധനവിനെതിരെ സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുഴുപ്പിള്ളി പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംസ്ഥാന കൗൺസിൽ അംഗം എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.ബി. അറുമുഖൻ, കെ.എൽ. ദിലീപ്കുമാർ, കെ.എസ്. ജയദീപ്, ജിൻഷ കിഷോർ, കെ.പി. രാഘവൻ എന്നിവർ പ്രസംഗിച്ചു. ഒ.ജെ. ആന്റണി, എ.കെ. ഗിരീശൻ, എൻ.കെ. സജീവൻ, എൻ.എ. ദാസൻ, പി.എ. ബോസ്, ടി.എസ്. സുനിൽ, പ്രജാവതി പ്രകാശൻ, അഡ്വ. ഡെനി സെൻകോമത്ത്, ആന്റണി ടോംസൺ എന്നിവർ നേതൃത്വം നൽകി.