കൊച്ചി : ഫോർട്ടുകൊച്ചി-- വൈപ്പിൻ പാതയിലെ രണ്ട് റോ -റോ സർവീസുകളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു. റോ- റോ യിൽ ഒരെണ്ണം കഴിഞ്ഞ മൂന്നു മാസമായി അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരിക്കുകയാണ്. ഇതിന്റെ സ്പെയർ പാർട്ടുകൾ പോലും എത്തിച്ചുനൽകാൻ കോർപ്പറേഷന് കഴിഞ്ഞിട്ടില്ല. യാത്രക്കാരുടെ ദുരിതം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.

ഒരു മാസത്തിനകം അറ്റകുറ്റപ്പണികൾ തീർത്ത് റോ റോ സർവീസ് പുനരാരംഭിക്കുമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ,കൗൺസിലർമാരായ എം .ജി. അരിസ്‌റ്റോട്ടിൽ, സക്കീർ തമ്മനം, സുനിത ഡിക്‌സൺ, മനു ജേക്കബ്, ഷൈല തദേവൂസ്, സീന , മിനി ദിലീപ്, മാലിനി കുറുപ്പ്, സുജ ലോനപ്പൻ, മിനി ബിവേര, അഞ്ജന , രജനി മണി, ഷീബ ഡുറോം എന്നിവർ പങ്കെടുത്തു.

റോ -റോ സർവീസ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി. എഫ് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിക്കുന്നു