മൂവാറ്റുപുഴ: എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയെഴുതുന്ന ഉപജില്ലയിലെ കുട്ടികൾക്കായി മാതൃകാപരീക്ഷയും മൂല്യനിർണയവും നടത്തി. ഓൺലൈൻവഴി തുടർപരിശീലനവും നടക്കും. എ.ഇ.ഒ ജീജാ വിജയൻ, സീനിയർ സൂപ്രണ്ട് ഡി. ഉല്ലാസ്, എച്ച്.എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ് എന്നിവർ മാതൃകാ പരീക്ഷകൾക്ക് മേൽനോട്ടം വഹിച്ചു. എൽ.എസ്.എസ് കോ ഓർഡിനേറ്റർമാരായ കെ.എം. നൗഫൽ, നിതിൻ ഓണമ്പള്ളി, കെ.എസ്. ഷെജില, ജിന്റോ കുര്യൻ, എസ്. ബിന്ദു, അമൃത എം. രാജൻ, കോ ഓർഡിനേറ്റർമാരായ രാജി പി. ശ്രീധർ, പി.എ. അബിഷമോൾ, ടി.പി. സിനിമോൾ, സൂസൻ കോരത്ത്, കെ.കെ. നിസാമോൾ എന്നിവർ നേതൃത്വം നൽകി.