പെരുമ്പാവൂർ: ദേശീയ വിദ്യാഭ്യാസപദ്ധതി 2020ന്റെ ഭാഗമായി നീതി ആയോഗി'ന്റെ മേൽനോട്ടത്തിൽ പ്രഗതി അക്കാഡമിയിൽ ആരംഭിച്ച 'അടൽടിങ്കറിംഗ് ലാബ്' ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്തു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷാക്കാലം പരീക്ഷണകാലം എന്ന വിഷയത്തിൽ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നടത്തിയ സെമിനാറും വി.പി. ജോയ് ഉദ്ഘാടനംചെയ്തു. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അദ്ദേഹം സംവദിച്ചു.
അക്ഷരജ്യോതി എഴുത്തുപുര മലയാളം ക്ലബിനും തുടക്കംകുറിച്ചു. വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന സയൻസ് പ്രമോഷൻ ഓറിയന്റ് ടെസ്റ്റിലെ പ്രഗതി അക്കാഡമിയിലെ ദേശീയതല റാങ്ക് ജേതാക്കളെ അനുമോദിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് സ്വാഗതവും പി.ടി.എ പ്രസിഡന്റ് അഡ്വ. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.