മൂവാറ്റുപുഴ: ലോക ഹോമിയോപ്പതി ദിനത്തിൽ വൈസ്‌മെൻസ് ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡോ.എം.ടി. മിനിയെ ആദരിച്ചു. ഡോ. മിനിയുടെ നേത്വത്തിൽ നിരവധി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനകാലത്ത് ഹോമിയോ പ്രതിരോധമരുന്നുകൾ വൈസ്‌മെൻസ് ക്ലബുകളുമായി സഹകരിച്ച് വിതരണം നടത്തിയിരുന്നു. മൂവാറ്റുപുഴ ടവേഴ്സ് ക്ലബ്ബ് പ്രസിഡന്റ ജോർജ് വെട്ടിക്കുഴിയും സെക്രട്ടറി പ്രൊഫ. ഹേമാ വിജയനും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ്‌മെൻസ് നേതാക്കളായ ഡോ. പ്രൊഫ. ജേക്കബ് അബ്രഹാം, കെ.എസ്. സുരേഷ്, പ്രീതി സുരേഷ് എന്നിവർ പങ്കെടുത്തു.