razak
ഇഫ്ത്താർ സംഗമം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ജമാഅത്തെ ഇസ്ലാമി മൂവാറ്റുപുഴ ഏരിയാ സമിതി സംഘടിപ്പിച്ച ഇഫ്ത്താർസംഗമം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹിറാ മസ്ജിദിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡന്റ് കെ.വൈ. സാദിഖ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അസ്ഹറുൽ ഉലൂം വൈസ് പ്രിൻസിപ്പൽ ജമാൽ പാനായിക്കുളം മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേർജ് മാന്തോട്ടം, കോർ എപ്പിസ്കോപ്പ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, ഡോ. കമ്മത്ത്, കെ.എൻ. ഗോപകുമാർ, മേളപ്രസിഡന്റ് എസ്. മോഹൻദാസ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്, ജോസുകുട്ടി ഒഴുകയിൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. അജ്മൽ, സിറ്റിസൺ ഡയസ് ചെയർമാൻ പി.എസ്.എ ലത്തീഫ്, എം.എസ്.എസ് താലൂക്ക് പ്രസിഡന്റ് ഷബീബ് എവറസ്റ്റ്, എം.എം. നാസർ, പി.വൈ. റഫീഖ് തുടങ്ങിയവർ സംസാരിച്ചു.