കോലഞ്ചേരി: ദേശീയ സുരക്ഷിത മാതൃത്വദിനാചരണത്തോടനുബന്ധിച്ച് കോലഞ്ചേരി എം.ഒ.എസ്.സി നഴ്സിംഗ് കോളേജിലെ ഒബ്സ്റ്റട്രിക് ഗൈനക്കോളജി നഴ്സിംഗ് വിഭാഗത്തിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കഥാരചന, ക്വിസ് മത്സരങ്ങൾ നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഷീല ഷേണായ് ഉദ്ഘാടനം ചെയ്തു. ഡോ. നമിത സുബ്രഹ്മണ്യം, പ്രൊഫ. ജിഷ ജോസഫ്, റിനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.