oxyge

കൊ​ച്ചി​:​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​ ​എ​റ​ണാ​കു​ളം​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ലെ​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും​ ​വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ​ക്കു​മാ​യി​ 60​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ 120​ ​ഓ​ക്‌​സി​ജ​ൻ​ ​കോ​ൺ​സ​ൺ​ട്രേ​റ്റ​റു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ൻ​ഡ്യ​ൻ​ ​ഇ​ൻ​സ്ട്രി​ ​ഫൗ​ണ്ടേ​ഷ​നാ​ണ് ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്ത​ത്.​ ​സൗ​ഖ്യം​ ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കി​യ​ത്. കൊ​വി​ഡാ​ന​ന്ത​ര​ ​രോ​ഗ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ ​മു​തി​ർ​ന്ന​ ​പൗ​ര​ൻ​മാ​ർ​ക്കാ​ണ് ​പ​ദ്ധ​തി.​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ​ന​ൽ​കി​യ​ ​കോ​ൺ​സ​ൺ​ട്രേ​റ്റ​റു​ക​ൾ​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​റു​ക​ൾ​ക്കോ​ ​പ​ഞ്ചാ​യ​ത്തി​ന് ​നേ​രി​ട്ടോ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.​ ​കൗ​ൺ​സി​ല​ർ​ ​മ​നു​ ​ജേ​ക്ക​ബ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സി.​ഐ.​ഐ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​സ​ജി​ ​മാ​ത്യു​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ഡോ.​എം.​ഐ​ ​ജു​നൈ​ദ് ​റ​ഹ്മാ​ൻ പങ്കെടുത്തു.