
ആലുവ: അധികാരത്തിനും പണത്തിനും രാഷ്ട്രീയം വഴിമാറുന്ന കാലത്ത് സ്ഥാന, ധനമോഹങ്ങളില്ലാതെ ആദർശം കൈവിടാതെ 90ന്റെ നിറവിലെത്തിയ ആലുവയിലെ കോൺഗ്രസ് നേതാവ് എസ്.എൻ. കമ്മത്ത് കോൺഗ്രസുകാർക്കെല്ലാം മാതൃകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
എസ്. നിർമ്മലാനന്ദ കമ്മത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ആമുഖപ്രഭാഷണം നടത്തി.
എം.പിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ ഹിഷാം, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ്, കെ.പി. ധനപാലൻ, യുഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.പി. ജോർജ്, ജെയ്‌സൺ ജോസഫ്, ഇ.കെ. സേതു, പി.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.