കോലഞ്ചേരി: ഐക്കരനാട് സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കടയിരുപ്പിൽ ആരംഭിച്ച സഹകരണ സൂപ്പർമാർക്കറ്റ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ നായർ അദ്ധ്യക്ഷനായി. ആദ്യവില്പന സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ വിജു ജേക്കബ് നിർവഹിച്ചു. മുൻ ബാങ്ക് പ്രസിഡന്റ് എം.കെ. മനോജ്, ജോർജ് ഇടപ്പരത്തി, പി. അച്യുതൻ, പൗലോസ് മുടക്കന്തല, ടി.ടി. വിജയൻ, ജീമോൻ കടയിരുപ്പ്, ആർ. ഐഷാ ഭായി തുടങ്ങിയവർ സംസാരിച്ചു.