തൃപ്പൂണിത്തുറ: ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന കരിയർ ഗൈഡൻസ് കോഴ്സ് ഇന്ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. 18 നും 30 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസായവർക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ 54 ദിവസത്തെ സൗജന്യ പരിശീലനം നൽകുകയും സൗജന്യ പ്ളേസ്മെന്റിന് ഫൗണ്ടേഷൻ സഹായം നൽകും. രാവിലെ 10.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ഉദ്‌ഘാടനം ചെയ്യും.