camp
വെമ്പിള്ളി എഫ്.സി.ബി ആർട്ട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബ് നടത്തിയ മെഡിക്കൽ ക്യാമ്പ് നജീബ് വെള്ളക്കൽ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: പള്ളിക്കര, വെമ്പിള്ളി എഫ്.സി.ബി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബും കാക്കനാട് സൺറൈസ് മൾട്ടിസ്‌പെഷ്യാലി​റ്റി ആശുപത്രിയും രസായന ആയുർവേദസെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. സാമൂഹ്യ പ്രവർത്തകൻ നജീബ് വെള്ളക്കൽ ഉദ്ഘാടനം നിർവഹിച്ചു. സൺറൈസ് ആശുപത്രി ജനറൽ മാനേജർ മുഹമ്മദ് റിയാസ്, ജലീൽ താനത്ത്, ഡോ. മാധവചന്ദ്ര മേനോൻ, കുന്നത്തുനാട് സഹകരണബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം, മാധവൻ പട്ടാട്ട്, പി.ബി. നാസർ, അരുൺകുമാർ, സുനിൽ മത്തായി തുടങ്ങിയവർ സംസാരിച്ചു.