ചോറ്റാനിക്കര: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രണ്ടാം 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ വിളംബര ജാഥ ചോറ്റാനിക്കരയിൽ ഇന്ന് വൈകിട്ട് 4ന് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നിന്ന് ആരംഭിക്കും. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ വകുപ്പുകൾ,സംഘടനകൾ,ക്ലബ്ബുകൾ,കർഷകർ, കർഷക കൂട്ടായ്മകൾ എന്നിവരുടെ സഹകരണത്തോടെ കൃഷിഭവൻ സംഘടിപ്പിക്കുന്ന ജാഥ ചോറ്റാനിക്കര ജംഗ്ഷനിൽ പര്യവസാനിക്കും.