പറവൂർ: പെരുമ്പടന്ന എച്ച്.എം.സി കിസാൻ സ്വയംസഹായസംഘത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് ബോബൻ പെരുമ്പടന്ന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൃഷി അവാർഡ് നേടിയ സുൽഫത്ത് മൊയ്തീനെ ആദരിച്ചു. ജെ.എസ്.എസ് ഡയറക്ടർ സിജി മേരി കൃഷി പരിശീലനം നേടിയവർക്ക് സർട്ടിഫിക്കറ്റും ഇൻഡോർപ്ലാന്റും വിതരണം ചെയ്തു. ശ്യാമള ഗോവിന്ദൻ, രാമചന്ദ്രൻ, നീണ്ടൂർ വിജയൻ, ജെജു വർഗ്ഗീസ്, ഫെമിനാ സിമിൽ, രമണി ഷാജി എന്നിവർ സംസാരിച്ചു.