sreemathi
എം.സി. ജോസഫൈന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.എസ്. ഹാളിൽ നടന്ന യോഗത്തിൽ സി.പി.പം കേന്ദ്ര കമ്മിറ്റിഅംഗം പി.കെ. ശ്രീമതി സംസാരിക്കുന്നു.

അങ്കമാലി: എം.സി. ജോസഫൈന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറിയതിനുശേഷം സി.എസ്.എ ഹാളിൽ അനുശോചന സമ്മേളനം ചേർന്നു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അദ്ധ്യക്ഷനായി. മന്ത്രി പി. രാജീവ്, കെ.കെ. ശൈലജ, ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, പി.കെ. ശ്രീമതി, നഗരസഭ ചെയർമാൻ റെജി മാത്യു, അഡ്വ. ജോസ് തെറ്റയിൽ എന്നിവർസംസാരിച്ചു.

എരിയാസെക്രട്ടറി കെ.കെ. ഷിബു അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, സി.എസ്. സുജാത, എസ്. ശർമ്മ, മന്ത്രി ഡോ. ആർ. ബിന്ദു, പി.ആർ. മുരളീധരൻ, ജോർജ് സ്റ്റീഫൻ, ജെയ്‌സൺ പാനികുളങ്ങര, സി.ബി. രാജൻ, മാർട്ടിൻ ബി. മുണ്ടാടൻ, നാടകകൃത്ത് ശ്രീമൂലനഗരം മോഹനൻ, മർച്ചന്റ്സ് ഭാരവാഹികളായ എൻ.വി. പോളച്ചൻ, ഡേവീസ് പാത്താടൻ തുടങ്ങിയവർ പങ്കെടുത്തു.