kuldeep-singh
എം.സി.പി.ഐ (യു) പോളിറ്റ് ബ്യൂറോ യോഗത്തിൽ ജനറൽ സെക്രട്ടറി കുൽദീപ് സിംഗ് സംസാരിക്കുന്നു

ആലുവ: ഭരണവർഗ പാർട്ടികൾക്ക് യഥാർത്ഥ ബദൽ നൽകുന്നതിന് രാജ്യത്തെ എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളും ഐക്യപ്പെടണമെന്ന് മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) ജനറൽ സെക്രട്ടറി കുൽദീപ് സിംഗ് ആവശ്യപ്പെട്ടു.

ആലുവയിൽ നടന്ന പൊളിറ്റ് ബ്യൂറോ, സെൻട്രൽ കമ്മിറ്റി യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപാർട്ടിയാണെങ്കിലും സി.പി.എം യഥാർത്ഥ ഇടതു ബദലല്ല മുന്നോട്ട് വെയ്ക്കുന്നത്. അടുത്തകാലങ്ങളിലായി ഇടത് ബദലിന് ശോഷണം സംഭവിച്ചു. കേരളം ഭരിക്കുന്ന സി.പി.എം ബൂർഷ്വ പാർട്ടികളുമായി ഐക്യപ്പെടുകയാണ്. കേരളത്തിൽ കെ- റെയിൽ പദ്ധതിക്ക് എതിരല്ല. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പായി കൃത്യമായ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഇ. മുരളി അദ്ധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ വിജയകുമാർ ചൗധരി, എം.വി. റെഡ്ഡി ബാബു, ഗോപീകിഷൻ, എൽ. ശ്രീനിവാസ റെഡ്ഡി, ഇടപ്പള്ളി ബഷീർ, കെ.ആർ. സദാനന്ദൻ, പി.എ. അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു.