കൊച്ചി: നഗരത്തിന്റെ തീരാശാപമായ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ നടപടികൾ സ്വീകരിക്കാൻ വൈകരുതെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസം പെയ്ത മഴയിൽ നഗരത്തിന്റെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി വ്യാപാരികൾക്ക് ഗണ്യമായ നഷ്ടം സംഭവിച്ചു. ദുരിതം തുടർന്നാൽ വ്യാപാരികൾക്ക് നഷ്ടം താങ്ങാനാവില്ല. വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ സി.എസ്.എം.എൽ,​ കൊച്ചി നഗരസഭാ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് ചേംബർ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും ആവശ്യപ്പെട്ടു.