h

കൊച്ചി: കെ.എസ്.ഇ.ബി ഓഫീസർമാർ ഇന്നലെ ആരംഭിച്ച സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരത്തെത്തുടർന്ന് വൈദ്യുതി വിതരണം തടസപ്പെടാനിടയുണ്ടെന്ന് ഹർജിയിൽ പറയുന്നു. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യുന്ന തനിക്ക് യഥാസമയം ജോലി പൂർത്തിയാക്കാൻ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.