ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ കീഴ്ക്കാവ് ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും മുടിയേറ്റും പ്രശസ്ത മുടിയേറ്റ് കലാകാരൻ കീഴില്ലം ഉണ്ണികൃഷ്ണന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ വ്രതനിഷ്ഠയോടെ നടത്തി. മേല്ക്കാവിലെ അത്താഴപൂജ കഴിഞ്ഞ് നട അടച്ചതിനു ശേഷമാണ് കീഴ്കാവിൽ മുടിയേറ്റ് നടന്നത്. സന്ധ്യയ്ക്ക് കീഴ്കാവ് ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ ഭദ്രകാളിയുടെ കളം ചിട്ടയോടെ വിവിധ വർണ്ണപ്പൊടികൾ ഉപയോഗിച്ച് കളമെഴുതി വിശേഷാൽ പൂജകൾക്കും കളം മായ്ക്കലും നടത്തിയതിനു ശേഷമാണ് മുടിയേറ്റ് ചടങ്ങുകൾ ആരംഭിച്ചത്.