പെരുമ്പാവൂർ: അറക്കപ്പടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. അറയ്ക്കപ്പടിയിൽ വച്ച് നടന്ന ചടങ്ങിൽ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ വിനോദ്‌രാജ് സ്വാഗതം പറഞ്ഞു.
വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. നാസർ, പഞ്ചായത്ത് മെമ്പർ എം.പി. സുരേഷ്, വില്ലേജ് ഓഫീസർ മുഹമ്മദ് സിദ്ദീഖ് എന്നിവർ സംസാരിച്ചു. അഡ്വ. അരുൺ പോൾ ജേക്കബ്, വി.എച്ച്. മുഹമ്മദ്, ടി.എം. കുര്യാക്കോസ്, ജോജി ജേക്കബ്, രാജു മാത്താറ, എൽദോ മോസസ്, പി. മുക്താർ തുടങ്ങിയവർ പങ്കെടുത്തു.