പെരുമ്പാവൂർ: ഒക്കലിൽ ഫ്ളഡ്ലിറ്റ് ഫുട്ബാൾ ടൂർണമെന്റ് മേയ് 8മുതൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. പീക്കോക്സ് സ്പോർട്ട്സ് ക്ലബ് അംഗങ്ങളായിരുന്ന കെ.വി. റോയി, കെ.പി. ബെന്നി എന്നിവരുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ്. സ്വാഗതസംഘം രൂപീകരണയോഗത്തിൽ പ്രസിഡന്റ് എസ്.കെ. ജമാൽ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. സദാനന്ദൻ, സെക്രട്ടറി ടി.എൻ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.