പെരുമ്പാവൂർ: പാചകവാതക, നിത്യോപയോഗ സാധന, ഇന്ധനവില വർദ്ധനക്കെതിരെ കോൺഫെഡറേഷൻ ഒഫ് ഓൾ കേരള കാറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പോൾ ചേതലൻ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ മേഖലാ പ്രസിഡന്റ് ദിനേശ് അപ്പൂസ് അദ്ധ്യക്ഷത വഹിച്ചു. സിബിൻ ഫ്രണ്ട്‌സ് ജോർജ്, എം.ഡി. ബൈജു, ഓർമ സൈമൺ, ദേവസ്യ രുചി, ജോയാസിസ് ജോമി, ഗോപൻ അക്ഷയ, ലിയ ബിജു, ഗുഡ്ഡേയ്‌സ് ലിബിൻ, സെബാസ്റ്റ്യൻ രുചി, രാജീവ് ക്രിസ്റ്റൽ, സ്റ്റാർ സജീവൻ, ഷിജു രുചി, എസ്.പി സാജു തുടങ്ങിയവർ പങ്കെടുത്തു.