പെരുമ്പാവൂർ: വനിതാ- ശിശു വികസനവകുപ്പിന്റെയും വാഴക്കുളം പഞ്ചായത്ത് മുടിക്കൽ 61, 62, 63-ാം നമ്പർ അങ്കണവാടികളുടെയും സഹകരണത്തോടെ വർണ്ണക്കൂട്ട് സംഘടിപ്പിച്ചു. വാഴക്കുളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര അദ്ധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസ് നടത്തി. പി.എ. അബ്ദുൽ ജമാൽ ക്ലാസ് നയിച്ചു. സലീം പുത്തുക്കാടൻ, പി.എ. ബീരാൻ, ഹംസ പറയൻകുടി എന്നിവരും അമ്മമാരും വിദ്യാർത്ഥിനികളും പങ്കെടുത്തു.