പറവൂർ: വടക്കേക്കര വിജ്ഞാനപ്രകാശകസംഘം ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കെ.കെ. അനിരുദ്ധൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവദിനങ്ങളിൽ നിർമ്മാല്യദർശനം, അഭിഷേകം, ഗണപതിഹവനം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, വിശേഷാൽ കലശാഭിഷേകം, ദീപക്കാഴ്ച എന്നിവയുണ്ടാകും. ഇന്ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ അക്ഷരശ്ളോക സമിതിയുടെ അക്ഷരശ്ളോകസദസ്, വൈകിട്ട് ഏഴിന് ചക്കുമരശേരി നാട്ടുകൂട്ടം ഓർക്കസ്ട്രയുടെ ഗാനമേള.
നാളെ വൈകിട്ട് ഏഴിന് തിരുവാള്ളൂർ ഓംകാർ നൃത്തവിദ്യാലയത്തിന്റെ ക്ളാസിക് ആൻഡ് സിനിമാറ്റിക് ഡാൻസ്. 14ന് വൈകിട്ട് ഏഴിന് ആലുവ ശാരികയുടെ പുരാണനാടകം - ശ്രീകൃഷ്ണൻ. പള്ളിവേട്ട മഹോത്സവദിനമായ 15ന് പുലർച്ചെ നാലിന് വിഷുക്കണി ദർശനം, രാവിലെ പതിനൊന്നിനും വൈകിട്ട് നാലിനും കുറിച്ചിത്താനം ജയകുമാറും സംഘത്തിന്റെ ഓട്ടൻതുള്ളൽ, ദീപാരാധനയ്ക്കുശേഷം മോതിരംവച്ച് തൊഴൽ, ഏഴിന് സിനിമാ - സീരിയൽ താരങ്ങൾ അവതരിപ്പിക്കുന്ന വൺമാൻഷോ, രാത്രി പത്തിന് പള്ളിവേട്ട.
ആറാട്ട് മഹോത്സവദിനമായ 16ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, വൈകിട്ട് നാലിന് പകൽപ്പൂരം, തെക്കേചേരുവാരത്തിന് ചോറ്റാനിക്കര സുഭാഷ് നാരായണൻ, വടക്കേചേരുവാരത്തിന് ചേന്ദമംഗലം രഘുമാരാർ എന്നിവരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, അഞ്ചിന് കുടമാറ്റം, അഞ്ചരക്ക് കൂട്ടിഎഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് വർണ്ണവിസ്മയം, പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം കൊടിയിറങ്ങും.