ആലുവ: കരാട്ടെ പരിശീലനരംഗത്ത് 45വർഷം പൂർത്തിയാക്കിയ കോഷി എ.എസ്. സുരേന്ദ്രകുമാറിനെ കരാട്ടെ ശിഷ്യന്മാർ ആദരിച്ചു.
ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ഉപഹാരവും സമ്മാനിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, അബ്ദുൾ ഖാദർ, നൗഷാദ് റോയൽ, എ.എസ്. രവിചന്ദ്രൻ, പി.ഡി. ബിജു, ശരണ്യാദേവി എന്നിവർ സംസാരിച്ചു.