പറവൂർ: പറവൂർ സഹകരണബാങ്കിന്റെ അംഗ കുടുംബങ്ങൾക്കുള്ള ഉത്സവകാല വായ്പാവിതരണവും കൺസ്യൂമർ ഫെഡുമായി സഹകരിച്ചുള്ള ഉത്സവകാലചന്തയും നാളെ (ബുധൻ) ആരംഭിക്കും. 40,000രൂപ രണ്ട് അംഗങ്ങളുടെ ജാമ്യത്തിൽ 24 മാസകാലാവധിക്ക് നൽകും. അപേക്ഷിക്കുന്ന ദിവസംതന്നെ പണം അനുവദിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അറിയിച്ചു.