കൊച്ചി: കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ 98-ാം ജന്മവാർഷികത്തോടനുബന്ധിച്ചു കലാസാഗർ പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് തുടങ്ങി വിവിധ കലാവിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരൻമാരെയാണ് പരിഗണിക്കുന്നത്. 40നും 70നുമിടയിൽ പ്രായമുള്ളവരും കേരളത്തിൽ സ്ഥിരതാമസക്കാരുമായിരിക്കണം. സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണ്ണൂർ, പാലക്കാട് 679523 എന്ന വിലാസത്തിൽ 28നു മുൻപ് നാമനിർദ്ദേശം അയക്കേണ്ടതാണ്. മേയ് 28ന് നോർത്ത് പറവൂർ വെളുത്താട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഫോൺ: 8129669995