വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് സി. പി.ഐ എടവനക്കാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ. ബി .അറുമുഖൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ്, എം .കെ. മനാഫ്, കെ. ഐ. സലീം

ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ .കെ. ബാബു, കെ .എൽ. ദിലീപ് കുമാർ, മണ്ഡലം സെക്രട്ടേറിയറ്റ്
അംഗങ്ങളായ കെ.എസ് .ജയദീപ്, ജിൻഷ കിഷോർ , എ.എ.സുധീർ, അജാസ് അഷറഫ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറിയായി എ .കെ .ഗിരീശനേയും, അസി. സെക്രട്ടറിയായി എ.എ.സുധീറിനേയും തിരഞ്ഞെടുത്തു.