പറവൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി പറവൂർ യൂണിയനിലെ 72 ശാഖായോഗങ്ങളിലെ ഭാരവാഹികൾക്ക് വിഷുക്കൈനീട്ടം നൽകി. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണനും സെക്രട്ടറി ഹരി വിജയനും ചേർന്നാണ് ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റിയംഗം എന്നിവർക്ക് വിഷുക്കൈനീട്ടം നൽകിയത്. യൂണിയനിലെ എല്ലാ ശാഖാ മാനേജ്മെന്റ് കമ്മിറ്റിഅംഗങ്ങൾക്കും വിഷുസമ്മാനവും നൽകുന്നുണ്ട്. ഇവർക്കുള്ള സമ്മാനം അടുത്തദിവസങ്ങളിൽ ശാഖകളിലെത്തിക്കും. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെടാമംഗലം ശാഖാ പ്രസിഡന്റ് മോഹനൻ, വൈസ് പ്രസിഡന്റ് സജീവ് എന്നിവർക്ക് ആദ്യ വിഷുക്കൈനീട്ടം നൽകി ഹരി വിജയനും സി.എൻ. രാധാകൃഷ്ണനും നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.