വൈപ്പിൻ: ഈസ്റ്റർ, വിഷു പ്രമാണിച്ച് നായരമ്പലം സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡറേഷനിൽനിന്ന് ലഭിച്ച സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങളുടെ വിതരണം ഇന്ന് ആരംഭിക്കും. വിതരണോദ്ഘാടനം ഉച്ചയ്ക്ക് 2ന് മംഗല്യ ഓഡിറ്റോറിയത്തിൽ ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ് നിർവഹിക്കും.