
നെടുമ്പാശേരി: പാറക്കടവ് എൻ.എസ്.എസ് ഹൈസ്കൂളിൽ മൂന്നര പതിറ്റാണ്ട് അദ്ധ്യാപികയായിരുന്ന കുറുമശ്ശേരി വൃന്ദാവനത്തിൽ പി.എൽ. വിലാസിനി അമ്മയ്ക്ക് പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു. 34 വർഷം മുമ്പ് പഠനം പൂർത്തീകരിച്ചവരുടെ സംഗമത്തിൽ വച്ചായിരുന്നു ആദരവ്. പി.വി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. ശ്യാം കുമാർ, പി.വി. സാജു, കെ.എ. ദിനേശ്, തോമസ് സെബാസ്റ്റ്യൻ, സുജാത ഗോപാലൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 'ഇന്ത്യൻ സ്വാതന്ത്ര്യസമരം (ഗാനരൂപത്തിൽ രചിച്ചത്) പ്രകാശനം ചെയ്തു.