മരട്: കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടക്കുന്ന വളന്തകാട് ദ്വീപിലേക്കുള്ള പാലം എത്രയും വേഗം പണി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് സി.പി.ഐ മരട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദ്വീപിലേക്ക് മുൻ എം.എൽ.എ എം.സ്വരാജിന്റെ ശ്രമഫലമായാണ് ഫണ്ടനുവദിച്ച് പണി ആരംഭിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി രാവിലെ മുതിർന്ന സി.പി.ഐ നേതാവ് എ.എം.മുഹമ്മദ് പതാക ഉയർത്തി. മുതിർന്ന സി.പി.ഐ നേതാക്കളായ എ.എം.മുഹമ്മദ്, കെ.എക്സ്.മാത്തൻ എന്നിവരെ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ആദരിച്ചു. സി.പി.ഐ മരട് ലോക്കൽ കമ്മിറ്റി ഭാരവാഹികളായി പി.ബി.വേണുഗോപാൽ (സെക്രട്ടറി) എ.കെ.കാർത്തികേയൻ (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.