മരട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃപ്പുണിത്തുറ മേഖലാ വാർഷിക പൊതുയോഗം പ്രൊഫ.പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഡോ.ആർ. ശശികുമാർ (പ്രസിഡന്റ്), ദിവ്യ അനിൽകുമാർ, സി.പി. സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), എം.സി. ജിനദേവൻ (സെക്രട്ടറി), പ്രൊഫ. ലാലി മോൾ, എം.ജെ. ബാബു (ജോയിന്റ് സെക്രട്ടറിമാർ), അനൂപ് ദാമോദരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.