കൊച്ചി: ഡി.വൈ.എഫ്. ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് (യൂത്ത് സെന്റർ) ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി .രാജീവ്, പി .എ. മുഹമ്മദ് റിയാസ്, എം .സ്വരാജ്, സി .എൻ. മോഹനൻ, എ. എ. റഹിം, എസ്. സതീഷ്, വി. കെ. സനോജ് തുടങ്ങിയവർ പങ്കെടുക്കും. കലൂരിലെ പഴയ ജില്ലാ കമ്മിറ്റി ഓഫീസ് നവീകരിച്ചാണ് പുതിയ ഓഫീസ് നിർമ്മിച്ചത്.