മരട്: നഗരസഭയിൽ വിഷു, ഈസ്റ്റർ, റംസാൻ ആഘോഷങ്ങൾക്കു മുന്നോടിയായി കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന മേളയ്ക്ക് തുടക്കമായി. ചടങ്ങ് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ ജിഷ വിപിൻദാസ് അദ്ധ്യക്ഷത വഹിച്ചു വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ, ബെൻഷാദ് നടുവിലവീട്, ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ അനില, കൗൺസിലർമാരായ മോളി ഡെന്നി, ജയ ജോസഫ്, ശോഭ ചന്ദ്രൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ വിനിത എന്നിവർ സംസാരിച്ചു. മരട് നഗരസഭയിലെ 33 ഡിവിഷനുകളിലേയും കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കുന്ന ഉത്പന്നങ്ങളാണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.