തൃക്കാക്കര: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് കളക്ടറേറ്റ് പടിക്കൽ നിൽപ്പു സമരം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ജലീൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സി.എസ്. സിയാദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം. മാഹിൻകുട്ടി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ. നിയാസ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എ. മുഹമ്മദ് സാബു, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡനന്റ് മുഹമ്മദ് ആത്വിഫ്, മുഹമ്മദ് സാദിഖ്, കെ.എം ജിയാസ്, ഷെഫീഖ് കാവലാടൻ, ഫൈസൽ ചാലക്കര, സാബിത്ത്, അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.