ഫോർട്ടുകൊച്ചി: നിയമം ലംഘിച്ച് വാട്ടർമെട്രെ ജെട്ടി നിർമ്മിക്കുന്ന ഉദ്യോഗസ്‍ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് കൊച്ചിയിലെ വിവിധ പൈതൃക സംരക്ഷണ സംഘടനാ ഭാരവാഹികൾ പറഞ്ഞു.
വാട്ടർ ജെട്ടിയും ജെട്ടിയോട് ചേർന്ന് കെട്ടിട നിർമ്മാണവും നഗരസഭയുടെ അനുമതി തേടാതെയാണെന്ന് മുൻ മേയർ കെ.ജെ.സോഹന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമായിരുന്നു. പോർട്ട് ട്രസ്‌റ്റ്, പൈതൃക കമ്മിഷൻ, തീരദേശ പരിപാല അതോറിറ്റി എന്നിവയുടെ അനുമതിയും തേടിയിട്ടില്ല.