parki

കൊച്ചി: പച്ചാളം ലൂർദ് ആശുപത്രിയിൽ പാർക്കിൻസൺസ് ദിനാചരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ.ഷൈജു അഗസ്റ്റിൻ തോപ്പിൽ, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് തയ്യിൽ, ന്യൂറോളജി വിഭാഗം മേധാവി ഡോ. ശ്രീറാം പ്രസാദ്, ചീഫ് ഫിസിയോതെറാപിസ്റ്റ് അനുപമ ജി. നായർ എന്നിവർ സംസാരിച്ചു.