ചോറ്റാനിക്കര: വിദ്യാഭ്യാസ,​ കലാരംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ മുളന്തുരുത്തി വെട്ടിക്കൽ വൈ.എം.എ.സി ആൻഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ബി.എസ്‌സി ബിരുദത്തിൽ ഒന്നാംറാങ്ക് നേടിയ ജെന ജോൺസ്, കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ഭരതനാട്യം ബി.എ ബിരുദത്തിൽ മൂന്നാം റാങ്ക് നേടിയ കാവ്യഭാനു പ്രദീപ്, കലാരംഗത്ത് സമഗ്ര സംഭാവനയ്ക്ക് പ്രദീപ് തലക്കോട് എന്നിവരെയാണ് തുപ്പംപടിയിൽ നടന്ന ചടങ്ങിൽ പുരസ്കാരവും കീർത്തിപത്രവും നൽകി ആദരിച്ചത്.

അഡ്വ.ഒ.വി. അബ്രഹാം ഉദ്ഘാടനം ചെയ്തു. വൈ.എം.എ.സി. ആൻഡ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് തമ്പി പി.ചെറിയാൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എം.കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം ജയ്‌നി രാജു, ഗ്രാമപ്പഞ്ചായത്തംഗം മഞ്ജു കൃഷ്ണൻകുട്ടി, ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തംഗം ദിവ്യ ബാബു, ജോർജ് മർക്കോസ്, പി.സി. മാത്യു, പി.സി. ജോർജ്, റെജി കെ.പോൾ, കെ.വി ബാബു എന്നിവർ പ്രസംഗിച്ചു.