ചോറ്റാനിക്കര: 'വിഷു ആഘോഷിക്കാം, കുടുംബശ്രീയോടൊപ്പം" എന്ന മുദ്രാവാക്യത്തോടെ ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിക്കുന്ന വിഷുച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് ആദ്യവില്പന നടത്തി. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അദ്ധ്യക്ഷയായി. മെമ്പർമാരായ പി.വി. പൗലോസ്, റെജി കുഞ്ഞൻ, മിനി പ്രദീപ്, ഇന്ദിര ധർമരാജൻ, പ്രകാശ് ശ്രീധരൻ, ദിവ്യ ബാബു, കുടുംബശ്രീ അംഗം സെക്രട്ടറി ഐസക് ജോർജ്, ചെയർപേഴ്സൺ കവിത മധു എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ കർഷകരും ജെ.എൽ.ജി ഗ്രൂപ്പുകളും ഉത്പാദിപ്പിച്ച കാർഷികവിഭവങ്ങളും ഉത്പന്നങ്ങളും മിതമായ നിരക്കിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.