ചോറ്റാനിക്കര: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചോറ്റാനിക്കര മേഖലാ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. ജി.ജയരാജ്, വി.അരവിന്ദൻ, പി.വി. വിൻസന്റ്, ഐ.എം. ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്. ബാലചന്ദ്രൻ(പ്രസിഡന്റ്), പി.എസ്. രമേശൻ (വൈസ് പ്രസിഡന്റ്), കെ.മധുക്കുട്ടൻ (സെക്രട്ടറി), ബെന്നി പുരവത്ത് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.