ചോറ്റാനിക്കര: അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം നാളെ. നൂറിലേറെ ഗരുഡൻ തൂക്കങ്ങളും ആയിരത്തിലേറെ മേളക്കാരും ഒരുമിക്കും. മകം തൊഴൽദിനമായ ഇന്ന് രാവിലെ 10.30ന് വെച്ചൂർ രമാദേവി അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ-അക്ഷയപാത്രം, വൈകിട്ട് 4ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, പാണ്ടിമേളം എന്നിവയോടെ പകൽപൂരം.
രാത്രി 8.30ന് ദേശതാലപ്പൊലി, ഭരതനാട്യം,10.30ന് പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയോടെ വിളക്കിനെഴുന്നള്ളിപ്പ്, പാന. നാളെ വൈകിട്ട് 3ന് ഇളങ്കാവിലേക്ക് എഴുന്നള്ളിപ്പ്, തുടർന്ന് ഒറ്റത്തൂക്കങ്ങൾ. 7.30ന് ക്ലാസിക്കൽ ഡാൻസ്. 9.30 മുതൽ ദാരികൻ തൂക്കങ്ങൾ, ഗരുഡൻ തൂക്കങ്ങൾ ,പുലർച്ചെ ഒന്നുമുതൽ ഗരുഡൻ തൂക്കങ്ങൾക്ക് ചൂണ്ട കുത്തൽ.