പോത്താനിക്കാട്: പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, കടവൂർ എന്നീ മേഖലകളിലെ ഹോട്ടൽ, ബേക്കറി, ലോഡ്‌ജ്, റസ്റ്റോറന്റ് ഉടമകളെ ഉൾപ്പെടുത്തി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ പോത്താനിക്കാട് യൂണിറ്റ് രൂപീകരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, ജില്ലാ സെക്രട്ടറി, കെ.ടി. റഹിം, സംസ്ഥാന സെക്രട്ടറിമാരായ വി.ടി. ഹരിഹരൻ, കെ.യു. നാസർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ. നൗഷാദ്, കോതമംഗലം യൂണിറ്റ് സെക്രട്ടറി സി.ജെ. ബെന്നി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജലാലുദ്ദീൻ (പ്രസിഡന്റ്), രവീന്ദ്രൻ നായർ (സെക്രട്ടറി), ഇ.വി. ജോയി (ട്രഷറർ),ജോസ് ജോസഫ് (രക്ഷാധികാരി), പീയുസ് മാത്യു, ഷാജി കെ. നാസർ (വൈസ് പ്രസിഡന്റുമാർ), എ.എം. ഷംസുദ്ദീൻ, ജോൺസൻ ജോയി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.