an-ramachandran

ആലുവ: മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മദിന സമ്മേളനം ആലുവയിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് അംഗം വി.ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ. കുമാരൻ മുഖ്യപ്രഭാഷണം നടത്തി. പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി അംഗം ടി.കെ. വിജയൻ, വിവിധ ശാഖ ഭാരവാഹികളായ പി.കെ. ശ്രീകുമാർ, എം.കെ. രാജീവ്, ശശി തൂമ്പായിൽ, ഒ.എൻ. നാണുക്കുട്ടൻ, വനിതാ സംഘം ഭാരവാഹികളായ ലത ഗോപാലകൃഷ്ണൻ, ബിന്ദു രതീഷ്, സജിത സുഭാഷണൻ, പി.ജി. രാധാകൃഷ്ണൻ, കെ.ആർ. ദേവദാസ്, എ.എൻ. അരവിന്ദാക്ഷൻ, ടി.കെ. രാജപ്പൻ, എ.ആർ. ഹരിലാൽ, കെ.ജി. ജഗൽകുമാർ എന്നിവർ പങ്കെടുത്തു.