കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജും കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ത്രിദിന കോൺഫറൻസ് 18 മുതൽ 20 വരെ നടക്കും.

18 രാവിലെ 10.30 ന് ഫിഷറീസ് സർവകലാശാല വൈസ്ചാൻസലർ ഡോ. റിജി ജോൺ ഉദ്ഘാടനം നിർവ്വഹിക്കും. ഗുരുകുലം ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. കർണ്ണൻ അദ്ധ്യക്ഷനാകും. മെഷീൻ ഇന്റലിജൻസ് എന്നതാണ് മുഖ്യ പ്രമേയം. കോളേജിലെ അഞ്ച് വേദികളിലായി നടക്കുന്ന കോൺഫറൻസിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ സ്വദേശീയരായ ഗവേഷണ വിദ്യാർത്ഥികളും അദ്ധ്യാപകരും ശാസ്ത്രജ്ഞരും പങ്കെടുക്കും. അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ പുസ്തകങ്ങളായും ഗവേഷണ ഫലങ്ങൾ ജേർണലുകളിലും പ്രസിദ്ധീകരിക്കും. പങ്കെടുക്കാൻ 9061327894 എന്ന നമ്പറിൽ ബന്ധപ്പെടണം.