മൂവാറ്റുപുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പാലക്കുഴ ഫാമിലി ഹെൽത്ത് സെന്ററിനോട് ചേർന്നുള്ള സ്ഥലത്ത് പച്ചക്കറിത്തൈകൾനട്ട് പ്രസിഡന്റ് കെ.എ. ജയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. ഗോപി, ജിബി സാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കെ. ജോസ്, മെമ്പർമാരായ ഷിബി കുര്യാക്കോസ്, സിബി സഹദേവൻ, കെ.എ. മാണി, സാലി പീതംബരൻ, സിജി ബിനു, ഡോ. ജി. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, കർഷക പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.