മൂവാറ്റുപുഴ : പാലക്കുഴ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷു വിപണ മേള പഞ്ചായത്ത് പ്രസിഡൻറ് കെ.എ.ജയ ആദ്യവില്പന നടത്തി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സി. ഡി .എസ് ചെയർപേഴ്സൺ രാഖി സുരേഷ് ,പഞ്ചായത്ത് അംഗങ്ങളായ മാണിക്കുഞ്ഞ് ,ജിബി സാബു, സിബി സഹദേവൻ, സാലി പീതാംബരൻ എന്നിവർ സംസാരിച്ചു. വിപണന മേള ഇന്ന് സമാപിക്കും.