mvd

തൃപ്പൂണിത്തുറ: ജില്ലയിലെ റീജിയണൽ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ സംയുക്തമായി 22ന് രാവിലെ 10 മുതൽ 5വരെ എറണാകുളം ടൗൺഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തും. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്ന പരാതികൾ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ടോ 19ന് മുമ്പ് സമർപ്പിക്കണം. അദാലത്തിൽ മന്ത്രി നേരിൽ കേട്ട് തീർപ്പ് കൽപ്പിക്കും. ഉടമ കൈപ്പറ്റാതെ ഓഫീസിൽ മടങ്ങിവന്ന ആർ.സി. ബുക്കുകൾ, ലൈസൻസുകൾ എന്നിവ ലഭിക്കാൻ മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഫോൺ: 0484-2774166